ജില്ലാ റോളർ സ്കൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഇൻലൈൻ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഖിദാഷ്ഖാൻ. അധ്യാപക ദമ്പതികളായ ഫിറോസ് ഖാൻ പുത്തനങ്ങാടി ഫാത്വിമത്ത് സഹ് ന എന്നിവരുടെ മൂത്ത മകനാണ് ഖിദാഷ്‌ഖാൻ
പുത്തനങ്ങാടി: ജില്ലാ റോളർ സ്കൈറ്റിംഗ് ചാമ്പ്യൻഷിപ്പ് തുടർച്ചയായ നാലാം തവണയും സ്വർണ്ണമെഡൽ നേട്ടവുമായി ഖിദാഷ്ഖാൻ പുത്തനങ്ങാടി. ഇരുന്നൂറ് മീറ്റർ ഇൻലൈൻ വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്. ഈ നേട്ടം തുടർച്ചയായ നാലാം തവണയാണ്. ടൊർണാഡോ റോളർ സ്കൈറ്റിംഗ് ക്ലബിൽ ചീഫ് കോച്ച് നിഷാദ് നെല്ലിശ്ശേരിരാമപുരമാണ് പരിശീലനം നൽകുന്നത്. അധ്യാപക ദമ്പതികളായ ഫിറോസ് ഖാൻ പുത്തനങ്ങാടി ഫാത്വിമത്ത് സഹന എന്നിവരുടെ മൂത്ത മകനാണ് ഖിദാഷ് ഖാൻ.
റിപ്പോർട്ട് :ഷമീർ രാമപുരം