ചെറുകുളമ്പ : കെ.എസ്.കെ.എം.യു.പി സ്കൂളിന്റെ തനതു പ്രവർത്തനമായ ജൈവ പച്ചക്കറി തോട്ടത്തിലെ ഓണാഘോഷത്തിനുള്ള പച്ചക്കറികളുടെ വിളവെടുപ്പ് കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ നിർവഹിച്ചു. കുറുവ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ സി.പി മുഹമ്മദ് നിസാബ്.ഹെഡ്മാസ്റ്റർ അബ്ദുസമദ് കടമ്പോട്ട്, പി.ടി എ പ്രസിഡൻ്റ് അബ്ദുൽ ബഷീർ മാനാം കുഴിയൻ, സയ്യിദ് ഹാഷിം , സയ്യിദ് ഹമീദലി ,സജീർ, ഷാജി മാസ്റ്റർ സബീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി സ്കൂളിലെ പച്ചക്കറികളുടെ വിളവെടുപ്പ് കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ നിർവഹിക്കുന്നു.
റിപ്പോർട്ട്: ഷമീർ രാമപുരം