പാട്ട് പാടിയും, പഴയ കഥകൾ പറഞ്ഞും,നാട്ടുവർത്തമാനം പറഞ്ഞും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും മക്കരപ്പറമ്പിലെ മുതിർന്ന പൗരന്മാരുടെ സ്നേഹസംഗമം വേറിട്ട കാഴ്ചയാവുന്നു

 മക്കരപ്പറമ്പ :ആറങ്ങോട്ട് ശിവക്ഷേത്ര അങ്കണത്തിലെ ഊട്ടുപുരയിൽ കഴിഞ്ഞ മുപ്പത്തിരണ്ട് മാസമായി മുടക്കമില്ലാതെഒരുമിച്ചു കൂടുന്ന കൂട്ടായ്മയാണ്മു


തിർന്ന പൗരന്മാരുടെ സ്നേഹസംഗമം.പ്രദേശത്തെ മുതിർന്ന പൗരന്മാരുടെയും   സ്ത്രീകൾ കുടുംബ നാഥരായവരുംപാട്ട് പാടിയും, പഴയ കഥകൾ പറഞ്ഞും,നാട്ടുവർത്തമാനം പറഞ്ഞും  ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച രണ്ട് മണിക്കൂർ  ചിലവഴിക്കാനായിഅവർ ഒത്തുകൂടുന്നു.കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെനേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്,മുതിർന്ന പൗരന്മാർക്ക് വേണ്ടി പകൽവീടുംസംവിധാനിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത്തെ മാസാന്തസ്നേഹസംഗമം മാധ്യമപ്രവർത്തകൻകൊളത്തൂർ പ്രസ്സ് ഫോറം പ്രസിഡന്റ്‌ഷമീർ രാമപുരം ഉത്ഘാടനം ചെയ്തു.ട്രസ്റ്റ്‌ ചെയർമാൻ അബ്ദുൽ സലാം വെങ്കിട്ട അധ്യക്ഷനായി. അനീസ് ചുണ്ടയിൽ , സുമിത്ര കുന്നത്തൊടി സെക്രട്ടറി എ.പി.രാമദാസ് പി. രാമചന്ദ്രൻ പി,ആയിഷാബി ടീച്ചർ  എന്നിവർസംസാരിച്ചു.മക്കരപ്പറമ്പ് ആറങ്ങോട്ടു ഊട്ടുപുരയിൽ നടന്ന മുതിർന്ന പൗരന്മാരുടെ സ്നേഹസംഗമത്തിൽ നിന്ന്

റിപ്പോർട്ട് :ഷമീർ രാമപുരം

Previous Post Next Post