പ്ലസ് വൺ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം

Plus one entry; Apply from today

ഒന്നാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ 25ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇന്ന് വൈകിട്ട് നാല് മുതൽ പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർക്കായി സ്‌കൂളുകളിൽ ഹെൽപ് ഡെസ്കുകളുണ്ട്. ട്രയൽ അലോട്ട്‌മെന്റ് 29ന്. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും മൂന്നാം അലോട്ട്‌മെന്റ് 19നും നടക്കും. www.vhseportal.kerala.gov.in \ www.admission.dge.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്ത് വി.എച്ച്.എസ്.ഇ അപേക്ഷകൾ സമർപ്പിക്കാം.

ആവശ്യമായ രേഖകൾ :

  1. ഫിൽ ചെയ്ത അപ്ലിക്കേഷൻ ഫോം (ഫോം അക്ഷയയിൽ ലഭ്യമാണ്)
  2. ആധാർ കാർഡ്
  3. ആക്റ്റീവ് മൊബൈൽ നമ്പർ
  4. ക്ലബ്‌ സർട്ടിഫിക്കറ്റ്കൾ, ആർട്സ്, സ്പോർട്സ് എന്നിവയിൽ റാങ്ക്/ ഗ്രേഡ് കാണിക്കുന്ന സർട്ടിഫിക്കറ്റ്കൾ, മറ്റു സർട്ടിഫിക്കറ്റകൾ

Post a Comment

Previous Post Next Post