അടുത്ത അഞ്ച് ദിവസം കനത്ത മഴ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

അടുത്ത അഞ്ച് ദിവസം കനത്ത മഴ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

മഴ വീണ്ടും ശക്തമായതോടെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം വന്നിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, മിന്നൽ, മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ എന്നിവയ്ക്കും സാധ്യതയുണ്ട്. അതിനാൽ, ഈ മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post