മക്കരപറമ്പിൽ ഫർണിച്ചർ കട കത്തിനശിച്ചു

മക്കരപറമ്പിൽ ഫർണിച്ചർ കട കത്തിനശിച്ചു

മലപ്പുറം: മക്കരപറമ്പിലുണ്ടായ അഗ്നിബാധയെ തുടർന്ന് ഫർണിച്ചർ കട കത്തിനശിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്തെ ഫർണിച്ചർ ഷോപ്പിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. സ്ഥാപനത്തിലെ ഇരു നിലകളും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്.

മലപ്പുറത്തും പെരിന്തൽമണ്ണയിൽ നിന്നുമുള്ള അഞ്ച് ഫയർ യൂണിറ്റ് വാഹനങ്ങൾ എത്തിച്ചാണ് തീ അണച്ചത്. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. അഗ്നിബാധയെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post