ലാങ്കിപ്പൂവിനെ പ്രണയിച്ച സുന്ദരി

ലാങ്കിപ്പൂവിനെ പ്രണയിച്ച സുന്ദരി


പതിനാറാം വയസിൽ എഴുത്തിന്റെ ലോകത്ത്‌ തന്റേതായൊരിടം സൃഷ്ടിച്ചെടുത്ത അനുഗ്രഹീത സാഹിത്യകാരി ശബ്ന പൊന്നാട്‌ കൊളത്തൂർ വാർത്തയുടെ ' ഫേസ്‌ ടൈമിൽ'.

വായനയുടെ ലോകത്ത്‌ മാത്രം ഒതുങ്ങി നിന്നിരുന്ന ശബ്ന എന്ന പെൺകുട്ടിക്ക്‌ എഴുത്ത്‌ ഏകാന്തതയോട്‌ പൊരുതലും കൂടിയായിരുന്നു.
തന്റെ എഴുത്തുകൾ സ്വകാര്യ സ്വത്തായി സൂക്ഷിച്ചിരുന്ന കാലത്തായിരുന്നു 2013 ൽ മലയാള മനോരമയിൽ ചെറുകഥ അച്ചടിമഷി പുരണ്ട്‌ വന്നത്‌. അതൊരു വലിയ വാതായനമായിരുന്നു തുറന്ന് വെച്ചത്‌. കേരളത്തിലെ എല്ലാ മാസികകളിലും , വാര്യാന്ത്യങ്ങളിലും കഥകളും ചെറുകഥകളും പ്രസിദ്ധീകരിച്ച്‌ വന്നു.

സ്വപ്നങ്ങൾ നെയ്ത്‌ എഴുതി കൂട്ടിയെടുത്ത അക്ഷരങ്ങൾക്ക്‌ സ്നേഹത്തിന്റേയും , സഹനത്തിന്റേയും , സേവനത്തിന്റേയും , പ്രകൃതിയുടേയും പ്രണയം നിഴലിക്കുന്നു.

താൻ ഇതുവരെ കാണാത്ത ലാങ്കിപ്പൂവിനെ മനസിൽ ആവാഹിച്ചെടുത്ത പ്രണയ സാഫല്യം ലാങ്കിപ്പൂവിന്റെ താഴ്‌വാരമെന്ന നോവൽ പിറന്നു.

എന്നേക്കുമുള്ള ഓർമ , ആ രാവ്‌ പുലരാതിരുന്നെങ്കിൽ, കാലത്തിന്റെ കാലൊച്ച ,ലാങ്കിപ്പൂവിന്റെ താഴ്‌വര എന്നിവയാണു പുറത്തിറങ്ങിയ കൃതികൾ.

പ്രകൃതി ചൂഷണത്തിനെതിരെ ധീരമായ നിലപാട്‌ പറയുന്ന തളിർ നാമ്പുകൾ എന്ന ടെലിഫിലിം ഇന്നും യൂറ്റ്യൂബിൽ വൈറലാണു.

ശബ്ന ചാരിറ്റബിൾ എഡുക്കെഷനൽ സൊസൈറ്റി എന്ന പേരിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 7 വർഷമായി സാമൂഹ്യ സേവന രംഗത്ത്‌ എടവണ്ണപ്പാറ കേന്ദ്രമാക്കി ശബ്ന സജീവമായി രംഗത്തുണ്ട്‌.


ഗ്ലാസ്‌ പൈന്റിംഗ്‌ ,തയ്യൽ എന്നിവയിലും എഴുത്തിനൊപ്പം ഹരമായി ശബ്നയുടെ കൂടെയുണ്ട്‌. ഉപ്പ കുഞ്ഞുട്ടിയുടെ വലിയ ശ്രമങ്ങളാണു ജീവകാരുണ്യ മേഖലയിലുള്ള ശബ്നയുടെ പ്രവർത്തികൾക്ക്‌ ഉയർച്ചയുണ്ടായത്‌. കഷ്ടതയനുഭവിക്കുന്നവർക്കും , ഭിന്നശേഷിക്കാർക്കും തണലേകാൻ ശബ്ന കൂടെയുണ്ട്‌ . പൂക്കളോട്‌ മാത്രം സല്ലപിച്ചിരുന്ന ശബ്നയെ അക്ഷരമെന്ന മഹത്തായ വജ്രായുധം പ്രസിദ്ധിയിൽ വാനോളമെത്തിച്ചിരിക്കുന്നു. താങ്ങും തണലുമായി ഉമ്മ ലൈലയും പന്ത്രണ്ടാം ക്ലാസുകാരി അനിയത്തി മർവ റോഷിനും കൂടെയുണ്ട്‌.

മലപ്പുറം ജില്ലാ ഭരണകൂടം 2016 ലെ മികച്ച എഴുത്തുകാരിയായി ശബ്നയെ അവാർഡ്‌ നൽകി ആദരിച്ചു

അനുഭവങ്ങളുടെ മലവെള്ളപ്പാച്ചിലിൽ ആത്മകഥ പുറത്തിറക്കാനുള്ള ശ്രമത്തിലാണു നമ്മുടെ പ്രിയ സാഹിത്യകാരി.

തയ്യാറാക്കിയത്‌ :
ഷഫീഖ്‌ വെങ്ങാട്‌ , നൗഫൽ കൊളത്തൂർ & ഷമീർ കൊളത്തൂർ
https://www.facebook.com/kolathurvartha/
Previous Post Next Post