സിനിമയും,ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവനാക്കിയ സോണിയ മൽഹാർ

സിനിമയും,ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവനാക്കിയ സോണിയ മൽഹാർ കൊളത്തൂർ വാർത്തയുടെ ഫേസ്‌ ടൈമിൽ

സിനിമ:-
ഒരുപിടി നല്ല കഥാപാത്രങ്ങളുമായി നമ്മുടെ മുന്നിലെത്തിയ സോണിയയെ വാർഡൻ വേഷത്തിൽ 'എന്നും എന്റെ മൊയ്തീനിൽ 'നമ്മൾ കണ്ടതാണു
പുലിവാൽ പട്ടണം , ഗീതാഞ്ജലി , മരം കൊത്തി , കിഡ്നി ബിരിയാണി, സൂര്യോദയത്തിനപ്പുറം,
ഉത്തരം പറയാതെ, എന്നിവയിലും മികച്ച വേഷങ്ങൾ ചെയ്തു.

കാറ്റ്‌ പറഞ്ഞ കഥയിലെ 'രാധ'യായി നായിക വേഷത്തിൽ നമുക്ക്‌ മുന്നിലെത്തും .വലയും നിദ്രാടനവും റിലീസിനു തയ്യാറാകുന്നു.
മലയത്തി മാതു , കാമാത്തി,രാജ ലക്ഷ്മി എന്നീ ചിത്രങ്ങളില് നായിക കഥാപാത്രമായവ റിലീസിനു തയ്യാറായിരിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനം:-
മൂന്നു വയസു മുതൽ അറിഞ്ഞോ അറിയാതെയോ സഹജീവി സ്നേഹം പ്രകടമാക്കാൻ തുടങ്ങിയതാണു. സ്കൂളിൽ പോകുമ്പോൾ അമ്മ തരുന്ന 'പൊതി ചോറിൽ' നിന്നും അര വയർ നിറക്കാനുള്ളത്‌ മാറ്റി വെച്ച്‌ റോഡിൽ കാണുന്ന പട്ടിണിപ്പാവങ്ങളിൽ ആദ്യം കാണുന്നയാൾക്ക്‌ നൽകാനുള്ള കുട്ടി മനസ്‌ വളരെ വലുതായിരുന്നു.
പതിനാല് വർഷങ്ങൾക്ക് മുമ്പ് മാനസിക രോഗിയുടെ ചികിത്സക്കായി തിരുവനന്തപുരത്തേക്ക്‌ യാത്ര തിരിച്ചത്‌ ഇന്ന് ഓർക്കുമ്പോൾ വലിയ കാര്യമായി തോനുന്നു.
‘ഞാൻ എന്ന ഒരു പെൺകുട്ടിക്ക്‌ എന്ത്‌ ചെയ്യാനാകും’ , സഹായിക്കാൻ ആരെങ്കിലും ഉണ്ടാകുമോ , ചികിത്സക്ക്‌ എന്ത്‌ ചെയ്യണം എന്നൊന്നും ഇല്ലാതെ സർക്കാർ ആശുപത്രിയും മനസിൽ കരുതിയുള്ള യാത്ര വലിയ ആത്മ ധൈര്യമാണു നൽകിയത്‌. ഒരു കമ്പനിയിൽ ജോലി ഉണ്ടായിരുന്നത് മാത്രമായിരുന്നു എനിക്ക് ആശ്വാസം, മരുന്ന് വാങ്ങിയും , ഭക്ഷണം വാങ്ങിയും കയ്യിലുള്ളതെല്ലാം തീർന്നപ്പോൾ പിന്നീട്‌ തരാം , ഇദ്ദേഹത്തിനു ആവശ്യമുള്ള മരുന്ന് നൽകൂ എന്ന് മെഡിക്കൽ ഷോപ്പുടമയോട്‌ പറയാൻ മനസിനു കഴിഞ്ഞു.

ഭർത്താവ്‌ കാൻസർ ബാധിതനായി ഇഹലോകം പിരിഞ്ഞു. അമ്മയും ഭർത്റ് സഹോദരനും രോഗത്തിനു അടിമപ്പെട്ടിരിക്കുന്നു. വേദനിക്കുന്ന മനസുമായി ഒരായിരം ഹൃദയ വേദനകളെ സാന്ത്വനിപ്പിക്കാൻ സോണിയയെന്ന ഒറ്റയാൾ പട്ടാളത്തിനായി.
തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെയുള്ള ചിലർക്കെങ്കിലും‌ മറക്കാനാകില്ല സോണിയയെ, എൻഡോൻ സൾഫാൻ ബാധിത പ്രദേശത്തെ ഹതഭാഗ്യർക്കു മുന്നിൽ സ്നേഹ സ്പർശമായി . മുറിവുണങ്ങാത്ത ഒരായിരം പച്ചമനുഷ്യരിലേക്കാണു മരുന്നും , ചികിത്സ സഹായവുമായി ഇറങ്ങിച്ചെന്നത്‌.
സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം വലിയ മാറ്റമാണു ഉണ്ടാക്കിയത്‌ . സഹായ അഭ്യർത്ഥനയും , ശുശ്രൂഷയും പൊതുസമൂഹത്തിന്റെ കണ്ണു തുറപ്പിച്ചു. സഹായിക്കാൻ തയ്യാറായി ഒരുപാട്‌ പേർ വിദേശത്ത്‌ നിന്നും സഹായം നൽകാൻ താത്പര്യം പ്രകടിപ്പിച്ചെത്തി. നിലവിളിക്കുന്നവരുടെ ആശ്വാസത്തിനും കണ്ണീരു വറ്റാത്ത കുടുംബങ്ങൾക്കും , ശരീരം വെട്ടിപ്പൊളിയുന്ന വേദന കടിച്ചമർത്തുന്നവർക്കും , ആശ്വാസമേകാൻ ഒരു ഇടനിലക്കാരിയായി.
പ്രാർത്ഥനയും , സ്നേഹവും മാത്രം ഇഷ്ടപ്പെടുന്ന സോണിയയുടെ ജീവിതവും ഷീറ്റ്‌ വലിച്ച്‌ കെട്ടിയ ഒരു വീട്ടിലാണു എന്നതാനു സത്യം . അച്ഛൻ കാണിച്ച്‌ തന്ന മഹത്തായ ജീവിതസമര പോരാട്ടവും ജീവകാരുണ്യ പ്രവർത്തനങ്ങളുടേതായിരുന്നു. അച്ഛനും സഹോദരനും മക്കളായ ആദിത്യനും , അദ്വയ്ദും പിന്തുണയുമായി കൂടെയുണ്ട്‌ .
സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും നിത്യ ചിലവിനുള്ളത്‌ മാറ്റി വെച്ച്‌ ബാക്കിയെല്ലാം കാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണു.
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ വിശന്നിരുന്ന സഹപാഠികളെ ഉച്ചക്ക് വീട്ടിൽ കൂടെ കൂട്ടി ഭക്ഷണം നൽകിയ വലിയ പാഠം ,അതൊരു പിന്നീട് ഊർജ്ജമായി മാറി.
കോളനികളിൽ ഭക്ഷണവും,വസ്ത്രവും ,മരുന്നും എത്തിക്കുകയും ,രക്തം വേണ്ടവർക്ക് രക്തവും,പഠ്ന സഹായം ആവശ്യമുള്ളവർക്ക് അതിനുള്ള സൌകര്യവും,ലഹരിക്ക് അടിമപ്പെടുന്നവർക്ക് അതിനുള്ള മോചന മാർഗവും എങ്ങിനെയങ്ങിനെ ദൈവം തനിക്ക് തന്ന ആയുസിനെ നല്ല രീതിയിൽ ഉപയോഗിക്കുകയാണു മൽഹാർ. മരണം തട്ടിയെടുത്ത ‘മനുവേട്ടൻ‘പകർന്നു തന്ന ധൈര്യവും സ്നേഹവും മനസിൽ ആവാഹിച്ചെടുത്താണു മാത്റ്കാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്,
ഡിഗ്രിക്ക് പഠിക്കുമ്പോൾ തോന്നിയ വലിയ ആശയമായ ' പൊതിച്ചോർ ' ഇന്നും വിപ്ലവകരമായി മുന്നോട്ട്‌ പോകുന്നു. സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി മാത്രം നേടി ഈ യാത്ര തുടരുന്നു..... ഒരു വിളിപ്പാടകലെ സോണിയയെന്ന കലാഹൃദയവും , കാരുണ്യവും സമന്വയിച്ച സോണിയ മൽഹാറുണ്ട്‌.
തിരുവനന്തപുരത്താണു സോണിയ ഇപ്പോൾ താമസിക്കുന്നത്‌

തയ്യാറാക്കിയത്:
നൌഫൽ കൊളത്തൂർ,ഷഫീഖ് വെങ്ങാട്,ഷമീർ കൊളത്തൂർ (കൊളത്തൂർ വാർത്ത)
Previous Post Next Post