Paloorkotta history - Kolathur vartha

ഒരു മഴക്കാലം വന്നാൽ പാലൂർക്കോട്ട ഒന്ന് കാണണം , നന്നായി ഒന്ന് കുളിക്കണം , പറ്റുമെങ്കിൽ താഴെ നിന്ന് മുകളിലോട്ടൊരു യാത്രയും .
Kolathur vartha എഴുതി തയ്യാറാക്കിയ Paloorkotta history
https://www.facebook.com/kolathurvartha/
പാലൂർ കോട്ട - 'പാലൂർ കോട്ട ' കുറുവ ,അങ്ങാടിപ്പുറം , പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പടപ്പറമ്പിനടുത്ത്‌ കടുങ്ങപ്പുരം പള്ളിക്കുളമ്പിനും മാലാപറമ്പ്‌ എം ഇ എസ്‌ മെഡിക്കൽ കോളേജിനടുത്ത്‌ പാലച്ചോട്ടിനുമിടയിലാണു ചരിത്രമുറങ്ങുന്ന കോട്ടയും അബുബന്ദ വെള്ള ചാട്ടവും നില നിൽക്കുന്നത്‌
ടിപ്പു സുൽത്താൻ പാലക്കാട്ടേക്കുള്ള യാത്രയിൽ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളാണു പടപ്പറമ്പും പാലൂർ കുന്നിലെ പ്രദേശങ്ങളും . ഇഷ്ടം പോലെ വെള്ളം ലഭിക്കുന്നതും നാലു വശവും കുന്നിനാൽ മറയപ്പെട്ടതുമായ ഇടമാണു പാലൂർ കോട്ട
പടപ്പാട്ടിലെ പ്രശസ്തൻ മക്കരപ്പറമ്പിലെ എം പി എം കുട്ടിയുടെ ഖിസ പാട്ടുകളിൽ പടപ്പറമ്പും പാലൂർക്കോട്ടയും പാടിപ്പറയുന്നുണ്ട്‌
പാലൂർ കോട്ടയിൽ ടിപ്പുവിന്റെ കുതിരക്കുളമ്പടികൾ ഒരുപാട്‌ പതിഞ്ഞിട്ടുണ്ട്‌ . പടപ്പറമ്പ്‌ എന്ന പേർ രൂപ പ്പെട്ടതും ഈ കാരണത്താലാണെന്നും പഴമക്കാർ രേഖപ്പെടുത്തുന്നു
സ്വാതന്ത്ര സമര കാലത്ത്‌ എം പി നാരായണ മേനോൻ , കട്ടിലശ്ശെരി മുഹമ്മദ്‌ മുസ്ലാർ തുടങ്ങിയവരുടെ നേത്യത്വത്തിൽ സേനാ അംഗങ്ങൾ മാസങ്ങളോളം ഒളിവിൽ താമസിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു
മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇതിനടുത്തുള്ള പ്രദേശം വ്യവസായ എസ്റ്റേറ്റായി നില നിർത്തിയിരിക്കുന്നു . ചരിത്രങ്ങൾ അറിയാനും മനസ്സിലാക്കാനുമായി ടിപ്പു കുടി വെള്ളത്തിനായും പ്രാഥമികാവശ്യത്തിനായും ജലത്തിനായി നിർമ്മിച്ച വലിയ കുളം അല്ലാതെ മറ്റൊരു ചരിത്രാവശേഷിപ്പും ഇന്നില്ല
ഈ കിണറ്റിൽ നിന്നാണു വെള്ളച്ചാട്ട ഉദ്ഭവം.അഞ്ഞൂർ അടി താഴ്ചയിലേക്കാണു മൂന്നു പ്രധാന മടക്കുകളായി വെള്ളം പതിക്കുന്നത്‌ .
പടപ്പറമ്പ്‌ നിന്നുള്ള ചാവേർ പട പാലൂർ കോട്ട കുന്നിൽ ഒത്ത്‌ കൂടിയാണു തിരുനാവായയിലേക്ക്‌ പുറപ്പെട്ടിരുന്നത്‌ എന്നും പറയപ്പെടുന്നു
ദേശീയ പാതയായ മലപ്പുറം - പെരിന്തൽമണ്ണ വഴിയിൽ രാമപുരം വഴി ആറു കിലോമീറ്ററും , കോട്ടക്കൽ - അങ്ങാടിപ്പുറം റൂട്ടിൽ കടുങ്ങപുരം സ്കൂൾ പടിയിൽ നിന്ന് രണ്ടര കിലോമീറ്ററും യാത്ര ചെയ്താൽ വെള്ള ചാട്ടത്തിന്റെ താഴെ ഭാഗത്തെത്താം . പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടിൽ കൊളത്തൂർ കുറുപ്പത്താൽ വഴിയും പാലച്ചോട്‌ വഴിയും ഏഴ്‌ കിലോമീറ്ററോളം സഞ്ചരിച്ചാൽ പാലൂർ കോട്ട വെള്ള ചാട്ടത്തിന്റെ ഉത്ഭവ സ്ഥാനത്തെത്താം .
Previous Post Next Post