പുലാമന്തോളിലെ EMS ഇ.എം.എസ് പള്ളി കഥ പറയുന്നു....

പുലാമന്തോളിലെ EMS പള്ളി  കഥ പറയുന്നു....
-സിദ്ധീഖ് തളിക്കുളം


സോഷ്യല്‍ മീഡിയ വേഗതയേറിയ മാധ്യമവും, അതിലേറെ അപകടം ചെയ്യുന്ന ആയുധവുമാണ് അജ്ഞാനികള്‍ തൊടുക്കുമ്പോള്‍.
ഓലപ്പടക്കം
==============
കേരളത്തില്‍ പള്ളിപണിയാന്‍ ഉള്ള അനുമതി നല്‍കിയത് ഈ എം എസ് ആണ്. പുലാമന്തോളിൽ ജനങ്ങൾ നിവേദനം നൽകിയ പ്രകാരം EMS മലബാറില്‍ ഉണ്ടായിരുന്ന തടസ്സം നീക്കുകയായിരുന്നു. ആ സ്മരണക്ക് പുലാമന്തോളില്‍ ഈ എം എസ് പള്ളിയുമുണ്ട്
വസ്തുത:
=============
മദിരാശി അസ്സംബ്ലി പാസ്സാക്കിയ നിയമപ്രകാരം മലബാറില്‍ മതസ്ഥാപനങ്ങള്‍ പണിയുന്നതിനും പുതുക്കുന്നതിനും സര്‍ക്കാരിനെ മുന്‍കൂട്ടി അനുമതി വാങ്ങണമായിരുന്നു. എല്ലാ മത സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാനെന്കിലും പ്രായോഗിക തലത്തില്‍ മുസ്ലിം പള്ളികള്‍ക്കും മദ്രസ്സകള്‍ക്കുമാണ് ഈ നിയമം വിനയായത്. 1954 ല്‍ ഇത് സംബന്ധമായി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡില്‍ മുസ്ലിം ലീഗ് ഒരു പ്രമേയം കൊണ്ടുവന്നു പാസ്സാക്കി മദിരാശിയിലേക്ക് അയച്ചെങ്കിലും എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമായ ഒരു നിയമം എന്ന താത്വാധിസ്ഥിതമായിരിക്കണം മദിരാശി നിയമസഭ അത് സംബ്നധമായി ഒരു തീരുമാനമെടുത്തില്ല. പിന്നീട് ഐക്യ കേരളം നിലവില്‍ വന്നു പ്രഥമ സമ്മേളനത്തില്‍ തന്നെ 1957 മേയ് 9 നു മുസ്ലിം ലീഗ് പർലിമെന്റ്രി പാർടി നേതാവ് സി എച് മുഹമ്മദ്‌ കോയ ഇത് സംബന്ധമായി അവതരിപ്പിച്ച പ്രമേയം കേരള നിയമ സഭ കൂലങ്കുഷമായി ചര്ച്ച ചെയ്യുകയും മുസ്ലിം ലീഗ് പ്രതിനിധികൾ നടത്തിയ ഉജ്ജ്വലമായ ജനാതിപത്യ പോരാട്ടത്തിൽ സര്ക്കാരിന് പ്രമേയം അംഗീകരിക്കുകയും അനുകൂല തീരുമാനം ഉറപ്പ് നല്കുകയും ചെയ്യുകയാണ് ഉണ്ടായത്, അപ്പോൾ സഭ കീഴ്വഴക്കം അനുസരിച് സി എച് പ്രമേയം പിൻവലിച്ചു സർക്കാർ നിയമം ഭേതഗതി കൊണ്ട് വന്നു. ഇതിൽ ശ്രദ്ധേയ മായ മറ്റൊരു വസ്തുത ഈ വിഷയത്തിൽ നടുറോട്ടിൽ നിയമം ഭേതഗതി ചെയ്തു വ്യാജ ചരിത്ര പ്രാസംഗികർ കൊട്ടി ഘോഷിക്കുന്ന ഇ എം എസ് ഒരിക്കൽ പോലും സഭയിൽ ഈ പ്രമേയ ചർച്ചയിൽ ഇടപെടാൻ പോലും ശ്രമിച്ചിട്ടില്ല എന്നതാണ് ചരിത്രം.
നിയമസഭാ റഫറന്‍സ്‌ :http://klaproceedings.niyamasabha.org/docs_to_pdf.php…
ഏലംകുളത്ത് നിന്ന് വരുന്ന വഴി പുലാമന്തോളില്‍ മാപ്പിളമാര്‍ തടഞ്ഞു നിര്‍ത്തി സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കില്‍ ഇത്ര കൂലങ്കഷമായ ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കലെങ്കിലും ആ നിവേദനത്തിന്റെ കാര്യം മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പറയേണ്ടതല്ലേ. ചുരുങ്ങിയ പക്ഷം ഇങ്ങനെ ഒരു നിവേദനം കിട്ടിയ കാര്യം പരാമര്ഷിക്കുമായിരുന്നു. ഈ പ്രമേയം പിന്‍ വലിക്കാനും ട്രഷറി ബഞ്ചിന്റെ ബില്‍ ആയി അവതരിപ്പിക്കാം എന്ന് പറഞ്ഞു നിയമ മന്ത്രി കൃഷ്ണയ്യര്‍ സി എച്ചി നോട് പ്രമേയം പിന്‍ വലിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഇങ്ങനെ ഒരു നിവേദനം സര്‍ക്കാരിന്റെ മുന്നിലുള്ള വിവരം പറഞ്ഞില്ല. സര്‍ക്കാരിന്റെ “മുസ്ലിം സ്നേഹം!!!” വെളിവാക്കനെന്കിലും സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ മുന്‍പേ തീരുമാനിച്ചിട്ടുണ്ട് അതിനാല്‍ സി എച്ച് പ്രമേയം പിന്‍വലിക്കണം എന്നല്ലേ പറയുക. അത് പോട്ടെ ആ ചരിത്രം മനസ്സിലായല്ലോ.. AD 2010 നു ശേഷം ആണ് ഇങ്ങനെ ഒരു കഥ പാണന്മാര്‍ പറഞ്ഞു തുടങ്ങിയത്. ഇതില്‍ നിന്ന് തന്നെ പള്ളി കഥ പാളീസായിട്ടുണ്ട്.. ഇനി പറയുന്നത് പിടിച്ചു നില്‍ക്കാനുള്ള വാചകക്കസര്‍ത്തുകളോ സ്വയം മനസ്സാക്ഷിയെ സുഖിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്മെന്റ് മാത്രമോ ആണ്. സത്യത്തോടു അതിനു പുലബന്ധമില്ല.
ഇനി ഈ നോക്കുകൂലിക്കാര്‍ പറയുന്ന പുലാമാന്തോളിലെ ഈ എം എസ് പള്ളി ഒന്ന് കാണിച്ചു താരാമോ? പുലാമന്തോള്‍ എന്നത് ചന്ദ്രനില്‍ അല്ലല്ലോ. മലപ്പുറത്തല്ലേ. ഒന്ന് കാണിച്ചു തരൂ..
കതിന
=========-===
1921 ലെ സമരത്തിന് ശേഷം ഈ കുൽസിത നിയമം വന്നിട്ട്, 1947 ൽ സ്വാതന്ത്ര്യം കിട്ടിയിട്ട്... 1952 ൽ രാജാജിക്ക് പിന്തുണ കൊടുത്തിട്ട്... 1957 ൽ EMS വരുന്നത് വരെ ലീഗ് ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്തു? ലീഗിന്റെ 5 MLA മാരുടെ ബലത്തിലാണ് രാജാജിയുടെ കോൺഗ്രസ് ഗവൺമെന്റ് ഭരിച്ചിരുന്നതെന്നോർക്കണം
വസ്തുത:
========
നിയമം വരാനുണ്ടായ കാരണം മലബാറിലെ അന്നത്തെ സാമൂഹിക സാഹചര്യമായിരിക്കണം. അന്നത്തെ ലെജിസ്ലേശന്‍ അനുസരിച്ച് എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമായിരുന്ന ഒന്നാണ്. അല്ലാതെ പള്ളികള്‍ക്ക് മാത്രമായിരുന്നില്ല. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് മുസ്ലിംകളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ എന്നതാണ് സത്യം. അത് കൊണ്ടാണ് കേരളം ഉണ്ടാവുന്നതിനു മുന്‍പ് തന്നെ മുസ്ലിം ലീഗ് ഇത് സംബന്ധമായി പ്രമേയം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ കൊണ്ട് വന്നു പാസ്സാക്കിച്ചതും മദിരാശി സര്‍ക്കാരിലേക്ക് നടപടിക്ക്കായി അയച്ചതും. എന്നാല്‍ മദിരാശി സര്‍ക്കാര്‍ അത് സംബന്ധമായി ഒരു തീരുമാനം എടുത്തില്ല എന്നത് പരമാര്തമാണ്.
എന്തെങ്കിലും കാര്യത്തിനുള്ള ഉപകാര സ്മരണ ആയിട്ടല്ല മുസ്ലിം ലീഗ് രാജാജിക്ക് പിന്തുണ കൊടുത്തത് മറിച്ചു നിരുപാധികം ആണ്. സ്വാതന്ത്ര്യ ഇന്ത്യുയുടെ ബാല്യത്തില്‍ തന്നെ കല്കത്ത തിസീസിന്റെയും തെലുങ്കാന സമരത്തിന്റെയും നിഴലില്‍ നില്‍ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ദക്ഷിണേന്ത്യ യുടെ ബഹു ഭൂരിപക്ഷം പ്രദേശവും ഉള്‍കൊള്ളുന്ന മദിരാശിയുടെ ഭരണം ഏല്‍പ്പിക്കുക രാജ്യത്തിന് ഗുണകരമാവില്ല എന്ന രാഷ്ട്രീയ നിലപാട് മാത്രമാണ് രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുടെ അഭ്യര്‍ത്ഥന തിരസ്കരിച്ചു മുസ്ലിം ലീഗിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഏറെ പണിപ്പെട്ട കോണ്ഗ്രസ്സിനെ കക്ഷി രാഷ്ട്രീയ വൈര്യം മറന്നു പിന്തുണക്കാന്‍ കാര്യം.
സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ഭരണം ലഭിക്കാന്‍ കോഴിക്കോട് മുതലക്കുളത്ത് അനന്തന്‍ നായര്‍ എന്ന കമ്മ്യൂണിസ്റ്റു നേതാവ് പരസ്യമായി ലീഗിനെ ക്ഷണിച്ചിട്ടും, പി രാമമൂര്‍ത്തി ഖായിദെമില്ലത്തിന്റെ വീട്ടുപടിക്കല്‍ വന്നു കെഞ്ചിയിട്ടും പിന്തുണക്കാത്തതിന്റെയും ചുണ്ടിനും കൊപ്പക്കുമിടയില്‍ മദിരാശി അന്ന് പോയതിന്റെയും കൊതിക്കെര്‍വ്വ് ഇന്നും തീര്‍ന്നിട്ടില്ലെന്ന് തിരിച്ചറിയാന്‍ പണ്ഡിതന്‍ ആകണ്ട. ചോറ് തിന്നാല്‍ മതി.
https://www.facebook.com/kolathurvartha/posts/437141853147435:0

Previous Post Next Post