മലപ്പുറത്തെ ചുംബനം അത്ര സുഖകരമായിരിക്കില്ലെന്ന് സോഷ്യൽ മീഡിയ

പുഞ്ചിരിച്ച് കൊണ്ടാകണം നന്മക്ക് വേണ്ടി പോരാടേണ്ടത് ക്യാമറക്ക് മുന്നിലെ ചുംബനം കൊണ്ടല്ല എന്ന പൊതുവികാരത്തിൽ നല്ല മനുഷ്യർ എത്തിച്ചേരുമ്പോൾ ആധുനിക വാദിയാകണമെങ്കിൽ ഇത്തരം ആഭാസ സമരത്തെ പിന്തുണച്ചേ മതിയാകൂ എന്ന ചിന്തയിൽ തളച്ചിടാൻ ശ്രമിക്കുന്നത് ഭയാനകം തന്നെ. ഇതിനു വേണ്ടി സ്റ്റാറ്റസ് ഇടുന്ന പല സൊഷ്യൽ വാദികളുടെ ഭാര്യയേയോ അമ്മ പെന്ങ്ങന്മാരേയോ പെൺ മക്കളേയോ ക്യാമറക്ക് വേണ്ടിയുള്ള ചുംബനത്തിൽ കാണാൻ കഴിയുന്നില്ല എന്നതും രസാവഹമാണു. മലപ്പുറത്ത് ചുംബിക്കാൻ വരട്ടെ എന്ന വാട്ട്സ് അപ്പ് ഫേസ് ബുക്ക് പോസ്റ്റുകൾ പരക്കുമ്പോൾ ഭൂരിപക്ഷവും ഈ ആഭാസ സമരത്തിനെതിരെ എന്നതാണു വസ്തുത


( വാട്ട്സ് അപ്പിൽ പരക്കുന്നതും ഫേസ് ബുക്കിൽ ഒട്ടനവധി ഷെയർ നടക്കുന്നതുമായ അഭിനന്ദനകരമായ ഒരു പോസ്റ്റ് താഴെ- എഴുതിയവൻ കടപ്പാട്‍) www.kolathurvartha.com

അമ്മയെ ചുംബിക്കാം...
വയറ്റിൽ ചുമന്ന നന്ദിയോടെ...

അച്ഛനെ ചുംബിക്കാം ഈ ലോകം കാണാൻ അവസരം തന്ന കടപ്പാടോടെ,

മക്കളെ ചുംബിക്കാം ജൻമം കൊടുത്ത സംതൃപ്തിയോടെ..

സഹോദരി സഹോദരങ്ങളെ ചുംബിക്കാം ഒരേ രക്തത്തിന്റെ സുഗന്ധത്തോടെ

ഭാര്യയെ ചുംബിക്കാം അവൾക്കു മരിക്കുവോളം ചുംബനം നൽകാൻ ഞാനല്ലാതെ വേറെ ആരുമില്ല എന്ന ഓർമ്മയോടെ,

അത് കൊടുക്കാൻ എനിയ്ക്കൊരു പ്രത്യേക ഇടം വേണ്ട...

നാലാളെ അത് കാണിച്ചു എനിയ്ക്ക് പരിഷ്ക്കാരിയും സ്നേഹമുള്ളവനും ആവേണ്ട ..

സ്നേഹവും ചുംബനവും എന്നും അതിൻറ്റെ പരിശുദ്ധിയോടെ നിലനിൽക്കട്ടെ...

പെണ്‍കുട്ടികളോട് ഒരു വാക്ക്.....

പ്രിയ കൂട്ടുകരികളെ...
ഒരിക്കലും ഒരു യഥാര്‍ത്ഥ കാമുകന്‍ തന്റെ പ്രണയിനിയെ
പ്രദര്‍ശന വസ്തു ആകില്ല,

ഒരു ഷാള്‍ അല്ലേല്‍ ഉടുപ് മാറി കിടനാല്‍ നേരെ പിടിച്ചു ഇടു എന്ന് പറയുന്നെവന്‍ ആണ് കാമുകന്‍ അല്ലേല്‍ ആണ്‍കുട്ടി..!!

അല്ലാതെ ആളുകള്‍ കൂടുന്നിടത്ത് കൂട്ടി കൊണ്ട് പോയി കിസ്സ്‌ അടിക്കുകയല്ല അവൻറ്റെ ആണത്തം.

ഇത് ലോകത്തോട് വിളിച്ച് പറയുന്നവനെ നിങ്ങൾ വിളിക്കുന്ന പേര് #സദാചാരവാദിഎന്നാണെങ്കിൽ ഞങ്ങൾ സദാചാരവാദി എന്നതിലുപരി മലയാളികളാണ് നല്ല നട്ടെല്ലുള്ള കേരളീയനായ മലയാളി.
.https://www.facebook.com/kolathurvartha
 — 

Post a Comment

Previous Post Next Post