വീണ്ടും വസന്തം ........ കൊളത്തൂർ വാർത്തയുടെ നബിദിനാശംസകൾ...

വീണ്ടും വസന്തം ........
www.kolathurvartha.com

പ്രഥമ വസന്തം നമ്മിലേക്ക് ആഗതമായി. വിശ്വാസിയുടെ മനസ്സില്‍ ആനന്ദാരവങ്ങളോടെ പുണ്യ റബീഅ് പ്രഭ ചൊരിഞ്ഞു. പുണ്യ പൂമോനോടുള്ള സ്നേഹം അകതാരില്‍ നിറഞ്ഞൊഴുകി. അനുരാഗ കീര്‍ത്തനങ്ങള്‍ ഭൂമിയില്‍ തേന്‍ മഴയായി പെയ്തിറങ്ങി. മാതാപിതാ പ്രിയതമരോടുള്ള ഇശ്ഖ് ത്വാഹയോടുള്ള പ്രേമത്തിന് വഴിമാറി. പൂര്‍ണ്ണ മുഅ്മിനിന്‍റെ ലക്ഷണം അതാണല്ലൊ ....?


ലോകം കാരുണ്യത്തിന്‍റെ പൂച്ചെണ്ട് തേടിയപ്പോള്‍ ഒരു പൂന്തോട്ടം നല്‍കിയ തിരുനബി. സ്നേഹം, അനുകമ്പ, കാരുണ്യം,സാഹോദര്യം..... അവിടുത്തെ പാഠങ്ങള്‍ എത്ര മികവുറ്റത്. കൊച്ചു കിടാങ്ങളായ ഹസന്‍ പുസൈന്‍ (റ) മാരുടെ കളിക്കൂട്ടുകാരന്‍... എന്നും ദേഹത്ത് ചപ്പുചവറുകളെറിഞ്ഞ പെണ്‍കുട്ടിയുടെ രോഗം സന്ദര്‍ശിച്ച മഹാ മനസ്കന്‍....

ഇസ് ലാമിക രാഷ്ട്ര ചെങ്കോല്‍ കരഗതമായപ്പോഴും പടയങ്കി യഹൂദന്‍റെ കൈവശം പണയവസ്തു തന്നെ ....

ഒരു കയ്യില്‍ ഒട്ടകവും മേലെ ആകാശവും താഴെ ഭൂമിയും കൂടെ നാരീരത്നങ്ങള്‍ , ലഹരി,യുദ്ധക്കളം..........

പുണ്യ നബിയുടെ ആഗമനത്തിനു മുമ്പുള്ള ഒരു ഹ്രസ്വചിത്രം. സാഹിത്യ,സാംസ്കാരിക,സാമൂഹിക മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ ഖര്‍ആന്‍ ഏറ്റുവാങ്ങിയ സച്ചരിതരായ ഒരു നവ സമൂഹം .... തങ്ങളുടെ നിയോഗം കാലത്തിന്, ലോകത്തിന് മുമ്പില്‍ കാഴ്ച വെച്ചു.

വര്‍ഗ്ഗീയതയും തീവ്രവാദവും വിഘടന-വിദ്വംസക പ്രവര്‍ത്തനങ്ങളും വെറുത്ത തിരുനബിയുടെ പാന്ഥാവ് മുറുകെ പിടിക്കാന്‍ നാഥന്‍ തുണക്കട്ടെ -ആമീന്‍ .നന്മ നിറഞ്ഞ പണ്യ വസന്തം ആശംസിക്കുന്നു.
സയ്യിദ് ത്വാഹാ ജിഫ് രി തങ്ങള്‍ കൊളത്തൂര്‍ stjifri@gmail.com >>https://www.facebook.com/kolathurvartha

Post a Comment

Previous Post Next Post