ജനാബ്‌ ഫസൽ ഗഫൂർ സാഹിബ് അറിയാൻ....(തുറന്ന കത്ത്)

ജനാബ്‌ ഫസൽ ഗഫൂർ സാഹിബ് അറിയാൻ....
(പർദ്ധ വിവാദവുമായി ഒരു തുറന്ന് കത്ത്)

www.kolathurvartha.com

താങ്കൾ വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിര ിക്കുന്നു..
കുറഞ്ഞ ദിവസങ്ങൾക്കു മുമ്പ് താങ്കളുടെ ഒരു പ്രസ്ഥാവനയിൽ 
പർദ്ദ യെ വിമർശിച്ചതായി കണ്ടിരുന്നു...
അത് താങ്കൾക്ക് പറ്റിയ നാക്കു പിഴവായി ഞങ്ങൾ അന്ന് കരുതിയിരുന്നു..എന്നാൽ പുതിയ പ്രസ്താവനയിലൂടെ താങ്കൾക്ക് പിഴവ് പറ്റിയതല്ല മനപ്പൂർവ്വമായിരുന്നു എന്നും വ്യക്തമായി...
അതിനാൽ ഞങ്ങൾക്കും ചിലത് പറയാനുണ്ട്...
പർദ്ദ ഇസ്ലാമിക വേഷമല്ല എന്ന അഭിപ്രായം ശുദ്ധ അസംബദ്ധമാണ്...
അറിയില്ലെങ്കിൽ പറഞ്ഞു തരാം....പർദ്ദ എന്ന വാക്കുപോലും പേർഷ്യൻ ആണ്...ആ വേഷം ധരിക്കുക എന്നതും പേർഷ്യൻ സംസ്കാരമാണ്..
അറബിയിൽ ഹിജാബ് എന്ന് പറയും..
അഥവാ അത് ഖുർആനെ മുറുകെ പിടിക്കുന്ന ഒരു ജനതതിയുടെ സംസ്കാരമാണ് ... ഇസ്ലാമിക സംസ്കാരമാണ്...സുരക്ഷാ കവചമെന്ന നിലക്ക് പർദ്ദ ധരിച്ച്, തൻറെ സൗന്ദര്യം പൊതു സമൂഹത്തിൻറെ മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കാത്ത
സ്ത്രീകൾ പർദ്ദ ധരിച്ചോട്ടെ ഗഫൂർ സാഹിബ് ....!
അത്തരം സുരക്ഷാ കവചത്തിൻെറ ആവശ്യമില്ലാത്തവർ അവരുടെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ
വേറെ വഴികളുണ്ടല്ലോ...?
അവരതും തെരഞ്ഞടുത്തോട്ടെ...
അതാണല്ലോ താങ്കൾക്ക് വേണ്ടതുംഇഷ്ടപ്പെട്ടതും...
അതിനാണ് ഞങ്ങൾ കോഴീക്കോട്ടുകാർ ഞരമ്പു രോഗമെന്ന് പറയാറ്...

അന്യ സ്‌ത്രീകളുടെ മേനി അഴക് കണ്ട് ആസ്വദിക്കാനുളള ത്വര...
ചുരുക്കി പറഞ്ഞാൽ വെടക്കാക്കി തനിക്കാക്കുക...?
ഇതിന് മറുപടി ഞാൻ തരേണ്ടതില്ല..
എങ്കിലും താങ്കൾക്ക് ചെറിയൊരു മറുപടിയെങ്കിലും തരാതിരിക്കാൻ എൻറെ അഭിമാനം സമ്മതിക്കുന്നില്ല ഗഫൂർ സാഹിബേ ....
നല്ലൊരു ഇസ്ലാമിക പാരമ്പര്യമുണ്ടായിരുന്ന, തറവാട്ടിൽ പിറന്ന ഡോക്ടർ പി കെ ഗഫൂറിനെ അറിയില്ലേ താങ്കൾക്ക്....?
താങ്കളുടെ പിതാവ്..
വലിയൊരു മുതലാളിത്വത്തിന് അവകാശിയൊന്നുമല്ലാതിരുന്ന കാലത്ത് MES എന്ന സംഘടന രൂപീകരിച്ച് മുസ്ലിം ലീഗിൻറെ സർവ്വ വിധ പിന്തുണയോടു കൂടി പുതിയ
പുതിയ സ് ഥാപനങ്ങൾ കൈയിലാക്കി അത്യാവശ്യം സ്വന്തംകാലിൽ നിൽക്കാമെന്നായപ്പോൾ ഇസ്ലാമിക സംസ്കാരങ്ങൾക്ക് നേരേ കൊഞ്ഞനം കുത്തിയതിൻറെ പേരിൽ സമസ്തയും ലീഗും MES ഉമായുളള ബന്ധം വിക്ഷേദിച്ചത് മറന്നു പോയോ....?(അതിവിടെ പറയേണ്ടതില്ല ...
എന്നാലും സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം...)
ഒരു വേള

സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളുടെ ഈമാനിനെപ്പോലും ചോദ്യം ചെയ്ത താങ്കളുടെ പിതാവിന് അന്ന് മഹാനായ CH മുഹമ്മദ് കോയ സാഹിബ് കൊടുത്ത മറുപടി ഓർമ്മയുണ്ടോ താങ്കൾക്ക് ...?
ഉണ്ടെങ്കിലും ഇല്ലെങ്കിലും അറിഞ്ഞോളൂ....
ഡോക്ടർമാർ രോഗികളുടെ മലവും മൂത്രവും
പരിശോധിച്ചാൽ മതി...അല്ലാതെ ബാഫഖി തങ്ങളുടെ ഈമാൻ പരിശോധിക്കേണ്ടയെന്ന്...അതേ മറുപടി, അന്ന് തൻെറ പിതാവിന് എങ്ങിനെ ബാധകമായിരുന്നുവോ അതേ പോലെ അന്നത്തെ ആ മറുപടി ഇന്ന് ബാപ്പയുടെ മഹാനായ മകനും ബാധകമാണ്...
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ ശരീര ശാസ്ത്രം അറിയാവുന്ന താങ്കളെപ്പോലെയുള്ള ഭിഷഗ്വരന്മാർ ആത്മശാസ്‌ത്രത്തിൽ കൈ കടത്തേണ്ടതില്ല എന്നർത് ഥം...

പച്ച മലയാളത്തിൽ പറഞ്ഞാൽ ഡോക്ടർമാർ ശരീരത്തിലെ മലവും മൂ്രതവും പരിശോധിച്ചാൽ മതി...അല്ലാതെ ആത്മ ശാസ്ത്രത്തിൽ കൈ കടത്തി സ്ത്രീ ശരീരത്തിലെ പർദ്ദയുടെ '' മഹത്വവും മൂല്യവും '' പരിശോധിച്ച് വലിയ ആളാവേണ്ട എന്ന് സാരം...ആത്മ ശാസ്ത്രമറിയാവുന്നവർ ഏറ്റവും വസ്ത്രമായി കരുതുന്ന പർദ്ദ ധരിക്കുന്നവർ ധരിച്ചോട്ടെ...പിന്നെ മറ്റൊരു കാര്യം കൂടി ...താങ്കളിൽ ഈ സമുദായത്തിന് ഒരു പാട് പ്രതീക്ഷകളുണ്ട്...ഒരു മഹത്തായ സംഘടനയുടെ നേതാവെന്ന നിലക്ക്...അത് കളഞ്ഞ് കുളിച്ച് സ് ഥാനത്തും അസ്ഥാനത്തും ആവശ്യമില്ലാത്ത വിമർശനങ്ങൾ നടത്തി , സമുദായത്തിലെ ചില ഏഴാം കൂലി എഴുത്തുകാരെ പോലെ അധഃപ്പതിക്കരുത്...
ഇതൊരപേക്ഷയാണ്..
ഇനിയും ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുകയാണെങ്കിൽ ഓർക്കുക....
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ ശുനകൻ കയറിയിക്കും...
ഓർത്തോളൂ...
താങ്കൾക്ക് ദൈവം നല്ല ബുദ്ധി തരട്ടെ എന്ന പ്രാർത് ഥനയോടെ....

https://www.facebook.com/kolathurvartha
സൈതലവി മീനാര്കുഴി 

Post a Comment

Previous Post Next Post