തിരൂർക്കാട് : ഓരോടംപാലം അൻവാറുൽ ഇസ്‌ലാം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷബീർ മാനാമ്പ്രയെ ആദരിച്ചു. മങ്കട മണ്ഡലം ജനറൽ സെക്രട്ടറി കെ അബൂബക്കർ ഫൈസി ഷാൾ അണിയിച്ചു.മുഫത്തിശ് റശീദ് ഫൈസി പാണ്ടിക്കാട്, ശമീർ ഫൈസി ഒടമല, പള്ളി കമ്മിറ്റി ഭാരവാഹികളായ അബ്ദുനാസർ മാസ്റ്റർ, അബ്ദുൽ അസീസ് എന്നിവരും അബ്ദു റഹീം ഫൈസി, അബ്ദു നാസ്വിർ ഹുദവി, സഈദ് അശ്റഫി, സക്കീർ ഹുസൈൻ ഫൈസി എന്നിവരും പങ്കെടുത്തു.
വടക്കാങ്ങര :വയനാട് ദുരന്ത ഭൂമിയിൽ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയഷബീർ മാഞ്ഞാമ്പ്രയെ മേലേ കാളാവ്മൻബാഹുൽ ഉലും മദ്രസ മസ്ജിദ് പരിപാലന സമിതി ആദരിച്ചു,മഹല്ല് കാരണവർ പുലാക്കടവത്ത് അബ്ദുസ്സലാം മുസ്ലിയാരും ഇമാം വെള്ളില അബ്ദുറഹിമാൻ ഫൈസിയും ചേർന്ന് സ്നേഹാദരം സമ്മാനിച്ചു.കമ്മറ്റി പ്രസിഡൻറ് ഷമീർ രാമപുരം അധ്യക്ഷനായി.പ്രകൃതി ദുരന്തങ്ങൾ നമുക്ക് നൽകുന്ന പാഠങ്ങൾ എന്ന വിഷയത്തിൽഷബീർ മാനാമ്പ്രസംസാരിച്ചു.ഷബീർ മാഞ്ഞാമ്പ്രയെ മേലേ കാളാവ്മൻബാഹുൽ ഉലും മദ്രസ മസ്ജിദ് പരിപാലന സമിതി ആദരിക്കുന്നു.
റിപ്പോർട്ട്: ഷമീർ രാമപുരം