കിളിക്കുന്ന് കാവിൽ കർക്കടകവാവ് പിതൃതർപ്പണം ആഗസ്റ്റ് - 3 ശനിയാഴ്ച

 ചെമ്മലശ്ശേരി : കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രക്കടവിൽ  ആഗസ്റ്റ് - 3 ശനിയാഴ്ച രാവിലെ 5.00 മുതൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃതർപ്പണവും തിലഹോമവും നടക്കും. ബലി ദ്രവ്യങ്ങൾ കടവിൽ വിതരണം ചെയ്യും. ബലിയിടുന്നതിന് ഒരാൾക്ക് പരമാവധി നാല്    കൂപ്പണുകൾ മാത്രം പ്രത്യേക കൗണ്ടർ വഴി വിതരണം ചെയ്യും. പിതൃതർപ്പണത്തിനെത്തുന്നവർക്ക് ദേവസ്വം വക പ്രഭാത ഭക്ഷണ വിതരണവും നടക്കും.  പിതൃതർപ്പണത്തിന് ഏങ്ങണ്ടിയൂർ അനിൽ ശാസ്ത്രികളും, തിലഹോമത്തിന് മേൽശാന്തി കൃഷ്ണമുരാരി ഭട്ടും മുഖ്യകാർമ്മികത്വം വഹിക്കും.


Previous Post Next Post