കുളത്തൂർ: കുളത്തൂരിലെ വാർഡ് മെമ്പർ പെരുപാമ്പ് കണ്ടതായ വിവരം മലപ്പുറം ജില്ല ട്രോമ കെയർ കുളത്തൂർ സ്റ്റേഷൻ യൂണിറ്റിനെ അറിയിക്കുകയും, തുടർന്ന് യൂണിറ്റ് ലീഡർ സുനിൽ കടുങ്ങപുരം, യൂണിറ്റ് പ്രസിഡന്റും കേരള വനം വകുപ്പ് സർപ്പ രക്ഷാ വിദഗ്ധനും ആയ ഹംസ മൂർഖൻ ചട്ടിപ്പറമ്പ് ചേർന്ന് ഉടൻ തന്നെ സ്ഥലത്തെത്തി.
സീമ്മ പൂഴികുന്നത് വടക്കേ കുളമ്പ് കുളത്തൂർ എന്നവരുടെ വീട്ടിലെത്തി വലയിൽ കുടുങ്ങിയ പെരുപാമ്പിനെ വലയ്ക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തുകയും, പിന്നീട് പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ ടി ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
Tags
Breaking News