ആശ്വസിക്കാം ചൂട് മാറി; സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ

 

The heat is relieved; Heavy rains in many parts of the state

തിരുവനന്തപുരം: അടുത്ത  മണിക്കൂറുകളിൽ മലപ്പുറം, ' കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വരെ തെക്കൻ ജില്ലകളിലും ശക്തമായ വേനൽ മഴ ലഭിക്കും. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയും. ഇന്ന് പത്തനംതിട്ട, നാളെ തിരുവനന്തപുരം, പത്തനംതിട്ട, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 65 മുതൽ 115 മില്ലീമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്‌നാട് തീരത്ത് 0.7 മുതൽ 1.1 മീറ്റർ വരെയും തിരമാല ഉയരും.
Previous Post Next Post