ഒ​ട​മ​ല​യി​ൽ ആ​ളു​ക​ളെ ക​ടി​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ആലിപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ ഒടമല, വളാംകുളം വാർഡുകളിൽ കുട്ടികളടക്കം ഒട്ടേറേപ്പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. നാട്ടുകാർ പിടികൂടിയ നായെ തൃശ്ശൂർ മണ്ണുത്തിയിലെ ഗവ. ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ചു വയസ്സുള്ള ബാലികയെ കടിയേറ്റ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കടിയേറ്റ മറ്റുള്ളവർ പെരിന്തൽമണ്ണ ജില്ല ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽനിന്ന് കുത്തിവെപ്പെടുക്കുന്നു. നായുടെ കടിയേറ്റവർ, നായെ സ്പർശിച്ചവർ, മുറിവുകൾ കഴുകിയവർ, കടിയേറ്റ കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രക്ഷിതാക്കൾ എന്നിവർ പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയിലോ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് പഞ്ചായത്തും അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post