വനിതാ ഡ്രോൺ പൈലറ്റായി ഡിജിസിഎ ലൈസൻസിനുടമയായി, വടക്കാങ്ങരയിലെ റിൻഷ പട്ടാക്കൽ നാടിൻ്റെ അഭിമാനമായി


 വനിതാ ഡ്രോൺ പൈലറ്റായി ഡിജിസിഎ ലൈസൻസിനുടമയായി,
വടക്കാങ്ങരയിലെ റിൻഷ പട്ടാക്കൽ നാടിൻ്റെ അഭിമാനമായി


ഉപ്പയുടെ പ്രചോദനം, പിന്തുണ മകൾകേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി ഡിജിസിഎ ലൈസൻസിനുടമയായി മാറി നേട്ടം കൊയ്തു.
കഴിഞ്ഞ ദിവസം പൈലറ്റ് പരിശീലനത്തിൽ ഇടം നേടിയ റിൻഷ
കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റും ജില്ലയുടെ അഭിമാനനേടത്തിൽ ഇടം നേടിയിരിക്കുകയാണ്, മങ്കട വടക്കാങ്ങരയിലെറസാഖ് പട്ടാക്കലിൻ്റേയും നരിക്കുന്നൻമുനീബയുടേയും മകളായ
റിൻഷ പട്ടാക്കലാണ് ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ്‌ എന്ന നേട്ടം സ്വന്തമാക്കി ജില്ലയുടെ അഭിമാനമായിരിക്കുന്നത്. വടക്കാങ്ങര തങ്ങൾസ് ഹൈസ്കൂളിലെ പത്താംതരം പഠനത്തിന് ശേഷംമക്കരപറമ്പ ഗവ.ഹയർസെക്കൻ്ററിയിലായിരുന്നു
പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ പഠിച്ചിരുന്നത്.
ബി ടെക്ക് സിവിൽ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള അലോട്ട്മെൻ്റിനു കാത്തിരിക്കവേയാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ഡ്രോണുകളുടെ അനന്ത സാധ്യതകളും ഔദ്യോഗീക അംഗീകാരവും ദീർഘവീക്ഷണത്തോടെ മനസിലാക്കിയ റസാഖ് പട്ടാക്കലാണ് മകളുടെ കരിയറിലെ ചാലക ശക്തി.
ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ രണ്ടാം ഗ്രൂപ്പിലെ ഏക വനിതാ പഠിതാവ് കൂടിയായിരുന്നു റിൻഷ.
മേയിൽ ഡിജിസിഎ അംഗീകാരം ലഭിച്ച ഈ കോഴ്സിൽ 96 മണിക്കൂർ ദൈർഘ്യമുള്ള ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്‌സിന്റെ ഭാഗമായുണ്ട്.ഡ്രോണിന്റെ സുരക്ഷാ പരിശോധനകൾ നടത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടതും പൈലറ്റ് ആണ്.
ഡ്രോണുകൾ പറപ്പിക്കുന്നതിനു നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായമുള്ള.പാസ്പോർട്ടുള്ളവർക്ക് ഈ കോഴ്സ് ചെയ്യാനാവുന്നതാണ്,
വിവരങ്ങൾക്ക്:+91 98463 84170
( റസാഖ് പട്ടാക്കൽ)
റിപ്പോർട്ട്: ഷമീർ രാമപുരം
Previous Post Next Post