കൊളത്തൂർ ജനമൈത്രി പോലീസും വ്യാപാരി വ്യവസായി യൂത്ത്‌ വിംഗും സംയുക്തമായി പഠനോപകരണ വിതരണം ചെയ്തു - Kolathur Vartha

കൊളത്തൂർ ജനമൈത്രി പോലീസും വ്യാപാരി വ്യവസായി യൂത്ത്‌ വിംഗും സംയുക്തമായി പഠനോപകരണ വിതരണം ചെയ്തു - Kolathur Vartha
കൊളത്തൂർ :ജനമൈത്രി പോലീസ് കൊളത്തൂരിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊളത്തൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി.
കൊളത്തൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ ആർ സ്കൂൾ പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ അധ്യക്ഷത വഹിച്ചു..

ബ്ലോക്ക് മെമ്പർ  റഹ്മത്തുന്നിസ , പഞ്ചായത്ത് മെമ്പർ  സജു, എസ് ഐ അബ്ദുൽ നാസർ പിടിഎ പ്രസിഡണ്ട് കെടിഎ മജീദ്, ഡെപ്യൂട്ടി എച്ച് എം  കെ പി ബിനുപ് കുമാർ , സൈനാസ് നാണി ,ഹനീഫ പറവ ,അറഫ സുലൈമാൻ, ജനമൈത്രി ഓഫീസർ കെ ബൈജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post