കൊളത്തൂർ: ഗുരുതരമായ തലാസീമിയ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അക്ഷയ് ദാസിന്റെ ശസ്ത്രക്രിയക്കായി കൊളത്തൂർ നാഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ചായപ്പൊടി ചലഞ്ചിലൂടെയും, ഗൂഗിൾ പേ ചലഞ്ചിലുടെയും സമാഹരിച്ച 6.65630(ആറ് ലക്ഷത്തി അറുപത്തിയഞ്ചായിരത്തി അറുനൂറ്റി മുപ്പത് രൂപ) ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി . നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ് എൻ സി സി , നല്ല പാഠം യൂണിറ്റുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പെരിന്തൽമണ്ണ നിയോജകമണ്ഡലം എം എൽ എ നജീബ് കാന്തപുരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.ടി എ മജീദ് ആധ്യക്ഷ്യം വഹിച്ചു. മൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ മുനീർ , അംഗ ങ്ങളായ സജു കൊളത്തൂർ, കലമ്പൻ വാപ്പു, നഫ്‌ല, പ്രിൻസിപ്പൽ സി വി മുരളി, ഡപ്യൂട്ടി എച്ച് എം കെ പി ബിനൂപ് കുമാർ , ചികിത്സാസഹായ നിധി ഭാരവാഹികളായ ഡോ. സത്യനാരായണനുണ്ണി , വിനോദ് , സ്റ്റാഫ് സെക്രട്ടറി സുമേഷ് കെ എസ് , ടി.മുജീബ് റഹ്മാൻ ടി സരോജദേവി അബ്ദുൽ ഗഫൂർ ഇ കെ പ്രസംഗിച്ചു. ചടങ്ങിൽ ഐ ഐ ടി , എൻ ഐ ടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.