പാവപ്പെട്ട പിതാക്കന്മാരെ ഇങ്ങനെ കൊലക്ക്‌ കൊടുക്കണോ ?

പാവപ്പെട്ട പിതാക്കന്മാരെ ഇങ്ങനെ കൊലക്ക്‌ കൊടുക്കണോ ?

മതമനുസരിച്ച്‌ നടക്കുന്നവൻ ' സ്ത്രീധനത്തെ' അനുകൂലിക്കില്ല , സ്വർണ്ണത്തിനു വാശിപിടിക്കുന്നവരിൽ മക്കളുമുണ്ടെന്ന് ചിലർ പറയുന്നു, 

തിരൂരിലെ ഇസ്മായിലുമാർ ഇനിയുണ്ടാകരുത്‌, ഉണ്ടാകാതിരിക്കാൻ നമ്മൾ ശ്രദ്ധ ചെലുത്തണം , കടം തരാൻ ജ്വല്ലറിക്കാർ തയ്യാറായി നിൽക്കുമ്പോൾ വാങ്ങുന്നതിനു പിശുക്കൊന്നും ചിലർ കാണിക്കാറില്ല. 

കെട്ടിച്ചയച്ച പെണ്ണിന്റെ വീട്ടിൽ പോയി 'പണ്ട പൈസ' യുടെ കണക്ക്‌ പറഞ്ഞ്‌ നാണം കെടുത്തി കാശ്‌ നേടിയെടുക്കുക, ഇതെല്ലാം നാട്ട്‌ നടപ്പായി നിലനിൽക്കുന്നത്‌ ഏവർക്കുമറിയാം

ഓരോ യുവതയും തീരുമാനിക്കുക സ്ത്രീധനം ഞാൻ വാങ്ങില്ലെന്നും , എന്റെ പെങ്ങൾക്ക്‌ ഞാൻ സ്ത്രീധനം ചോദിക്കുന്നയാൾക്ക്‌ കല്യാണം കഴിപ്പിച്ച്‌ കൊടുക്കുന്നില്ലെന്നും

കഴിയുന്ന ബാധ്യത ഏറ്റെടുക്കുക , ഓരോ രക്ഷിതാവും , ജീവനുകൾ ബലി കൊടുക്കാതിരിക്കട്ടെ . നമ്മുടെ മാതാപിതാക്കളുടെ ചിരിയും നില നിൽക്കട്ടെ
#kolathurvartha

Post a Comment

Previous Post Next Post