റൊണാൾഡോ നയിക്കും, പോർച്ചുഗൽ യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു

റൊണാൾഡോ നയിക്കും, പോർച്ചുഗൽ യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു

ലിസ്ബൺ: ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാവും ടീമിനെ നയിക്കുക. വെറ്ററൻ പ്രതിരോധ താരം പെപെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ ആറാം യൂറോ കപ്പ് ടൂർണമെന്റാവും ഇത്തവണ. കഴിഞ്ഞ ലോകകപ്പിലുണ്ടായ നിരാശ മറികടക്കാനാവും റൊണാൾഡോയും സംഘവും ശ്രമിക്കുക. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റുബൻ നെവസ്, ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലോട്ട് തുടങ്ങിയവരും ടീമിലുണ്ട്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയായിരുന്നു യൂറോ കിരീടം നേടിയിരുന്നത്. അതിന് മുമ്പുള്ള സീസണായ 2016 യൂറോ കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് പോർച്ചുഗൽ കിരീടം നേടിയിരുന്നു. ടീം ടോട്ടൽ സ്‌ക്വാഡ്: ഗോൾ കീപ്പേഴ്‌സ്: റൂയി പട്രീസിയോ, ഡിയാഗോ കോസ്റ്റ, ജോസ് സാ ഡിഫൻഡേഴ്‌സ്: അൻ്റോണിയോ സിൽവ (എസ്എൽ ബെൻഫിക്ക), ഡാനിലോ പെരേര (പിഎസ്ജി), ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗോൺസലോ ഇനാസിയോ (സ്പോർട്ടിംഗ് സിപി), ജോവോ കാൻസലോ (എഫ്സി ബാഴ്സലോണ), നെൽസൺ സെമെഡോ (വോൾവർഹാംപ്ടൺ വാണ്ടറേഴ്സ്), ന്യൂനോ മെൻഡസ് (പിഎസ്ജി), പെപെ ( എഫ്‌സി പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി) മിഡ്‌ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവോ നെവെസ് (എസ്എൽ ബെൻഫിക്ക), ജോവോ പാൽഹിൻഹ (ഫുൾഹാം എഫ്‌സി), ഒട്ടാവിയോ മൊണ്ടെറോ (അൽ നാസർ), റൂബെൻ നെവെസ് (അൽ-ഹിലാൽ), വിറ്റിൻഹ (പിഎസ്ജി) ഫോർവേഡ്‌സ്: ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ നാസർ), ഡിയോഗോ ജോട്ട (ലിവർപൂൾ എഫ്‌സി), ഫ്രാൻസിസ്‌കോ കോൺസെയോ (എഫ്‌സി പോർട്ടോ), ഗോൺസലോ റാമോസ് (പിഎസ്ജി), ജോവോ ഫെലിക്‌സ് (എഫ്‌സി ബാഴ്‌സലോണ), പെഡ്രോ നെറ്റോ (വണ്ടേഴ്‌സ്), പെഡ്രോ നെറ്റോ (വണ്ടേഴ്‌സ്), റാഫേൽ ലിയോ (എസി മിലാൻ).

Previous Post Next Post