മൂന്നാർ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഉള്ള യാത്രക്കാർക്ക് ഈ പാസ് നിർബന്ധമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ മൂന്നാറിൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഞായറാഴ്ച ആയതോടെ പരമാവധിയിൽ എത്തി 13 കിലോമീറ്റർ ദൂരം പിന്നിടാൻ മൂന്നാറിൽ എത്തിയ സഞ്ചാരികൾക്ക് ഏതാണ്ട് 5 മണിക്കൂർ ആണ് എടുത്തത്.
2006 നു ശേഷം മൂന്നാറിൽ ഏറ്റവും വലിയ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത് എന്നാണ് ടൂറിസം ഓപ്പറേറ്റർമാർ പറയുന്നത്.
നീലക്കുറിഞ്ഞി അഥവാ റോബിലാന്തസ് കുന്തിയാന പൂത്തതായിരുന്നു 2006 മൂന്നാറിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്. ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികൾക്ക് നിർബന്ധമാക്കിയ നടപടിയാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിച്ചത്.
Tags
Travel