കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഞായറാഴ്ച മുതൽ തുറക്കുന്നു

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം  ഞായറാഴ്ച മുതൽ തുറക്കുന്നു

പെരിന്തൽമണ്ണ: കാട്ടുതീ ഭീഷണി മൂലം അടച്ചിട്ടിരുന്ന മലപ്പുറത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി

26-05-2024 (ഞായർ ) മുതൽ തുറക്കുന്നു. ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീ ഭീഷണി അകന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ 8 മണി മുതൽ വൈകുന്നേരം5 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇക്കോ ടൂറിസം ജീവനക്കാരുടെ നിർദ്ദേശങ്ങൾ  നിർബന്ധമായും പാലിച്ചു വേണം സഞ്ചാരികൾ സന്ദർശനം നടത്തേണ്ടതെന്നു നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post