ഫുൾ A+ നേട്ടത്തിൽ മങ്കട ഉപജില്ലയിൽ ഇത്തവണയും ഒന്നാമത് വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂൾ തന്നെ


വടക്കാങ്ങര:-2024 SSLC റിസൾട്ടിൽ ആകെ പരീക്ഷ എഴുതിയ 651 വിദ്യാർത്ഥികളും വിജയിച്ചു 100% വിജയവും 130 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടിയും വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഇത്തവണയും ഒന്നാമതായി.52 വിദ്യാർത്ഥികൾ 9 വിഷയങ്ങളിൽ A+ നേടി. ഉന്നത വിജയം നേടിയ പ്രതിഭകളെ ഡക്സസ് മീറ്റ് നടത്തി സ്കൂളിൽ വെച്ച് ആദരിച്ചു.ഡക്സസ് മീറ്റ് കെ കെ ബഷീർ ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡന്റ് അബ്ദുൽ നാസർ പി പി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി HM ആൻസി ടീച്ചർ സ്വാഗതവും പ്രിൻസിപ്പൾ റാഷിദ് മാസ്റ്റർ , SRG കൺവീനർ റഷീദ് മാസ്റ്റർ ,നജ്മ ടീച്ചർ കുഞ്ഞാലൻ മാസ്റ്റർ, അനീസ് മാസ്റ്റർ,ജലീൽ മാസ്റ്റർ,സുനീറ ടീച്ചർ എന്നിവർ ആശംസകൾ നേരുകയും റാഫി മാസ്റ്റർ നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. 

കഴിഞ്ഞ 10 വർഷങ്ങളായി മങ്കട ഉപജില്ലയിൽ A+ നേട്ടത്തിൽ തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂൾ തന്നെയാണ് ഒന്നാമത്.

Post a Comment

Previous Post Next Post