പ്രകൃതി സംരക്ഷണ ദിനത്തിൽ വിത്തുപേനകൾ നിർമിച്ച് പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ

 പ്രകൃതി സംരക്ഷണ ദിനത്തിൽ വിത്തുപേനകൾ നിർമിച്ച് പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ


▪️മഷി തീരുമ്പോൾ മണ്ണിലേക്ക് വലിച്ചെറിയൂ. മൂന്നാംനാൾ മുളച്ചുപൊന്തും ഈ പേന. അവ പച്ചക്കറികളായി വളരും.
▪️ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി സൗഹൃദ വിത്തുപേനകൾ തയാറാക്കി. കടലാസുകൾ ഉപയോഗിച്ച് ചുരുളുകളായി നിർമിക്കുന്ന പേനയുടെ അടിഭാഗത്ത് വിത്ത് നിക്ഷേപിച്ചു കൊണ്ടാണ് നിർമാണം. ആറു രൂപ ചെലവിൽ അറുനൂറോളം പേനകളാണ് ആദ്യഘട്ടത്തിൽ കുട്ടികൾ നിർമിച്ചത്.
▪️ അധ്യാപിക അഞ്ജു പോൾ പരിശീലനം നൽകി. ശിഖ സുജിത്ത്, ആൽഡ്രിൻ ബെന്നി, ജിയ മരിയ റോസ്, മുഹമ്മദ് ഷാസ്, കെ.ടി.മസ് വിൻ, ടെസ്സ അന്ന എബി, മുഹമ്മദ് അൻസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
▪️മറ്റു വിദ്യാലയങ്ങളിൽ വിത്തുപേന നിർമിക്കാനുള്ള പരിശീലനം നൽകാനും സ്കൂളിലെ നല്ലപാഠം ടീം തയാറാണ്


Previous Post Next Post