മങ്കട മണ്ഡലത്തിലെ റോഡ് നവീകരിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു: മഞ്ഞളാംകുഴി അലി എം.എൽ.എ

 മങ്കട മണ്ഡലത്തിലെ റോഡ് നവീകരിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു: മഞ്ഞളാംകുഴി അലി എം.എൽ.എ

മങ്കട : മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. എം.എൽ.എ യുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്.
കൂട്ടിലങ്ങാടി പഞ്ചായത്തിലെ കീരംകുണ്ട് - ഉമ്മാട്ട് കുളമ്പ് റോഡ് (10 ലക്ഷം ), വാഴക്കാട്ടിരി മൊട്ടമ്മൽ റോഡ്‌ ( 10 ലക്ഷം ) എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. പ്രദേശത്തെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചുPost a Comment

Previous Post Next Post