അറബിക് ക്ലബ്ബ് ഉദ്ഘാടകനായി എത്തി സൗദിപൗരനും സെലിബ്രിറ്റി ഗായകനുമായ ഹാഷിം അബ്ബാസ് മങ്കടയുടെ മനം കവർന്നു മടങ്ങി - Kolathur Vartha

അറബിക് ക്ലബ്ബ് ഉദ്ഘാടകനായി എത്തി  സൗദിപൗരനും സെലിബ്രിറ്റി ഗായകനുമായ ഹാഷിം അബ്ബാസ് മങ്കടയുടെ മനം കവർന്നു മടങ്ങി - Kolathur Vartha
അറബിക് ക്ലബ്ബ് ഉദ്ഘാടനത്തിന് സാക്ഷാൽ "അറബി"യെ  തന്നെ  കൊണ്ടുവന്ന്  പുളിക്കൽ പറമ്പ എഎംഎൽപി സ്കൂൾ. സൗദി പൗരനും ഒട്ടേറെ ടിവി ഷോകളിലും മറ്റും  മലയാള പാട്ടുകൾ പാടി മലയാളികളുടെ മനം കവർന്ന ഹാഷിം അബ്ബാസ് ആണ്   കുട്ടികളോടൊത്ത് ആടിയും പാടിയും ക്ലബ് ഉദ്ഘാടനം "പൊളി"യാക്കിയത്. ജിദ്ദയിൽ മത്സ്യവിഭവങ്ങളുടെ കച്ചവടം നടത്തുന്ന മണിയറയിൽ അഫ്സലാണ് തൻ്റെ മാതൃവിദ്യാലയത്തിലെ അറബിക് ക്ലബ് ഉദ്ഘാടനത്തിന് തൻ്റെ സുഹൃത്തും വിവിധ മലയാളം റിയാലിറ്റി ഷോകളിലൂടെ ഇടം പിടിച്ച ഹാഷിമിനെ സ്കൂളിലെത്തിച്ചത്. ഏതാനും ദിവസങ്ങളായി  കേരളത്തിലെത്തിയ ഹാഷിം വിവിധ കേന്ദ്രങ്ങളിൽ കറങ്ങി നാട്  കണ്ടാസ്വദിക്കുകയാണ്.  കുട്ടികളോടൊത്തുള്ള ഇടപഴകൽ ഏറെ ആസ്വദിച്ച  ഹാഷിം ഓണത്തിന് കേരളത്തിൽ വരുമ്പോൾ വീണ്ടും കാണാമെന്ന വാക്കും നൽകിയാണ്  യാത്ര പറഞ്ഞത്. കലാഭവൻ മണിയുടെ ഉൾപ്പെടെ  ഒട്ടേറെ മലയാളപ്പാട്ടുകളും അറബിക് പാട്ടും അവതരിപ്പിച്ചും കുട്ടികളെ ഹാഷിം കയ്യിലെടുത്തു.  ഇടക്കിടെ  "നിങ്ങൾ പൊളിയാണ് ചങ്ക്സ്" എന്ന് പറഞ്ഞത് കുട്ടികൾക്കും  ആവേശമായി. അറബി ഭാഷയിൽ കുട്ടികൾ  ചോദിച്ച  ചോദ്യങ്ങൾക്ക് ഉത്തരം നൽകിമങ്കടയുടെ മനം കവർന്നാണ് മടങ്ങിയത്.
പിടിഎ പ്രസിഡൻ്റ് ശിഹാബ് പുതുക്കുടി അധ്യക്ഷനായി.. പ്രധാനാധ്യാപിക കെ.മായ, പിടിഎ വൈസ് പ്രസിഡൻ്റ് ടി.ടി. ഹാഫിസ് ബാബു, എംടിഎ പ്രസിഡൻ്റ് ടി.ടി. സുഹ്റ, അധ്യാപകരായ ബേബി നെൽജു, കെ.പി.ജ്യോതി, പിഎം.ഹാഷിം, പി.ഷമീന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post