കൊളത്തൂർ : പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ' ജനസഹായി' കേന്ദ്രം കൊളത്തൂർ സ്റ്റേഷൻ പടിയിൽ ആരംഭിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം നിർവഹിച്ചു.
ഓഫീസുകൾ ജനസഹായി കേന്ദ്രങ്ങളായി മാറ്റുന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ പദ്ധതിയുടെ ഭാഗമായാണു ജനസഹായി കേന്ദ്രം കൊളത്തൂർ ജംഗ്‌ഷനിൽ കൊളത്തൂർ ടി മുഹമ്മദ് മൗലവി സ്മാരക ലൈബ്രറി & പൈങ്ങീരി പോക്കർ മൊല്ല സ്മാരക മുസ്ലിം ലീഗ് ഓഫീസിൽ ആരംഭിച്ചത്.
സക്കീർ കളത്തിങ്ങലിന്റെ അധ്യക്ഷതയിൽ ഷമീർ കൊളത്തൂർ സ്വാഗതവും സുലൈമാൻ നന്ദിയും പറഞ്ഞു. കെ പി ഹംസ മാസ്റ്റർ , കെ മൊയ്തീൻ മാസ്റ്റർ, റാഫി എം ടി ,നഫ്‌ല എം ടി , റഹ്മത്തുന്നീസ എം ടി , ബാപ്പു കലമ്പൻ റജീന കുട്ടിപ്പ, ജമീല,എന്നിവർ സംസാരിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകള്‍, ലേബര്‍ ബാങ്ക്, വില്ലേജ് ഓഫീസ് സംബന്ധമായ അപേക്ഷകള്‍, ഓണ്‍ലൈന്‍ സര്‍വീസുകള്‍, സാമൂഹ്യ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് അപേക്ഷ, പി.എസ്.സി അപേക്ഷ, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍, എന്‍ട്രന്‍സ് എക്‌സാം അപേക്ഷ, ഹജ്ജ് അപേക്ഷ തുടങ്ങിയവ സേവനങ്ങളും, വിദ്യാഭ്യാസം, സംരംഭകത്വം, വിവിധ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓറിയന്റേഷന്‍ ക്ലാസുകൾ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ജനസഹായി സെന്ററുകളില്‍ ലഭ്യമാവും . വൈകീട്ട് 5 മുതൽ 7 വരെയായിരിക്കും ഓൺലൈൻ സേവനം ലഭ്യമാകുക
Tags
News