പുലാമന്തോളിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു - Kolathur Vartha


പുലാമന്തോൾ : അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ  ഉമ്മൻചാണ്ടി അനുശോചന അനുസ്മരണ സർവ്വകക്ഷിയോഗം പുലാമന്തോളിൽ സംഘടിപ്പിച്ചു.

 പ്രസ്തുത യോഗം പുലാമന്തോൾ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സൈദലവി പാലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ  രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗത്തെ പ്രമുഖരായ ചന്ദ്രമോഹൻ ( ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ),കെ കുഞ്ഞുമുഹമ്മദ് ഹമ്മദ് (യു ഡി എഫ് ചെയർമാൻ), കെ ടി ജമാൽ മാസ്റ്റർ( മുസ്ലിം ലീഗ് ), കെ പി മൊയ്തീൻകുട്ടി (സിപിഐഎം ), വാസു(സി പി ഐ) ഹംസ പാലൂർ (എൻസിപി ), ഭൂട്ടോ ഉമ്മർ (ജനതാദൾ ), ഇ കെ ഹനീഫ മാസ്റ്റർ ( പുലാമന്തോൾ പാലിയേറ്റീവ് കെയർ ), സിടി അബ്ദുൽ അസീസ്( വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി),  ഷാജി കട്ടുപ്പാറ( യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ), രവീന്ദ്രൻ മാസ്റ്റർ ( പെൻഷനേഴ്സ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post