അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും: മന്ത്രി (31-07-2023)

 അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും: മന്ത്രി (31-07-2023)

തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കേരളത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് എത്തുന്ന ഏതൊരു അന്യസംസ്ഥാന തൊഴിലാളിയും രജിസ്റ്റർ ചെയ്യപ്പെടണം. അതിനാവശ്യമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കും. അന്യസംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ആവാസ് ഇൻഷ്വറൻസ് കാർഡിൽ നിലവിൽ 5 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെടാത്തവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികൾ കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോൺട്രാക്ടർ മുഖേന അഞ്ചോ അതിലധികമോ അന്യ സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ഇത് ഓരോ തൊഴിലാളിയും എന്ന രീതിയിലേക്ക് മാറ്റും. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാകുമോ എന്ന കാര്യവും പരിശോധിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ലേബർ ക്യാമ്പുകളിലും തൊഴിൽ പരിസരങ്ങളിലും നേരിട്ടെത്തി അതിഥി ആപ്പിൽ ഓരോ തൊഴിലാളിയെ കൊണ്ടും രജിസ്റ്റർ ചെയ്യിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി


Post a Comment

Previous Post Next Post