മദ്റസ വിദ്യാർഥികൾക്കിടയിലെ താരമായി ശ്രുതിമധുര്യമൂറുന്ന ഖുർആൻ പാരായണവും പാട്ടും പറച്ചിലുമായി 'സകരിയ്യ കാളാവ്'

 മദ്റസ വിദ്യാർഥികൾക്കിടയിലെ താരമായി ശ്രുതിമധുര്യമൂറുന്ന ഖുർആൻ പാരായണവും പാട്ടും പറച്ചിലുമായി 'സകരിയ്യ കാളാവ്'


രാമപുരം: |
ചിരിപ്പിച്ചും ചിന്തിപ്പിച്ചുംശ്രുതിമധുര്യമൂറുന്ന ഖുർആൻ പാരായണവുംപാട്ടും പറച്ചിലുമായി മദ്റസ വിദ്യാർഥികൾക്കിടയിലെ ഹരമാണ്
സർവ്വകലാവല്ലഭനായ കലാകാരൻകാളാവ് സ്വദേശി
കാരിയത്ത് മുഹമ്മദ്സകരിയ്യ.
സ്കൂളിലും, മദ്റസയിലും തൻ്റേതായ ശൈലിയിൽ ഇടം നേടിയിരിക്കുകയാണ് സകരിയ്യ,
ഗായകൻ, നാടകനടൻ, അഭിനേതാവ്, അനൗൺസർ, ശ്രുതിമധുരശബ്ദത്തോടെഖുർആൻ പാരായണം, പ്രഭാഷകൻ, അധ്യാപകൻ, മസ്ജിദ് ഇമാം, ഖത്തീബ്എല്ലാം ഒരു കുടകിഴിൽ അണിനിരത്തിയിട്ടുള്ള അതുല്യപ്രതിഭ.ഒറ്റ നോട്ടത്തിൽ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ഗ്രാമീണ കലാകാരൻ .പാട്ടും പറച്ചിലുമായി
കഴിഞ്ഞ ദിവസം രാമപുരം പള്ളിപ്പടിയിലെ
ബർക്കത്ത് ഓഡിറ്റോറിയത്തിലെ അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ | മദ്റസ സാഹിത്യ സമാജം ഉൽഘാടകനായിട്ടാണ് സകരിയ്യ എത്തിയത്.
അധ്യാപകരും കുട്ടികളും സകരിയ്യ യോടൊപ്പം ഹൃദയ
സഞ്ചാരം നടത്തി. പ്രധാന അധ്യാപകൻ അബ്ദു റഹിം പാലോളി അധ്യക്ഷനായി.
റിപ്പോർട്ട്: ഷമീർ രാമപുരം

Post a Comment

Previous Post Next Post