മുസ്‌ലിം യൂത്ത് ലീഗ് ദിനത്തിൻ്റെ ഭാഗമിയി രക്തദാന ക്യാമ്പിന് പുഴക്കാട്ടിരിയിൽ തുടക്കം

 മുസ്‌ലിം യൂത്ത് ലീഗ് ദിനത്തിൻ്റെ ഭാഗമിയി രക്തദാന ക്യാമ്പിന് പുഴക്കാട്ടിരിയിൽ തുടക്കം

പുഴക്കാട്ടിരി : മുസ്‌ലിം യൂത്ത് ലീഗ് ദിനവുമായി ബന്ധപ്പെട്ട് മങ്കട മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പെരിന്തൽമണ്ണ ഗവ.ഹോസിപിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് മണ്ഡലം തല ഉദ്ഘാടനം പുഴക്കാട്ടിരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 54 പ്രവർത്തകർ രക്തം നൽകി. ചെടങ്ങ് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് റാഫി കുളത്തൂർ രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു. അനീസ് മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. ടി.പി ഹാരിസ്, അനീസ് വെള്ളില, അബൂബക്കർ മാസ്റ്റർ, സൈനുദ്ധീൻ രാമപുരം, ഷിഹാബ് ചോലയിൽ, നിസാർ പാങ്ങ്, ഹംസത്തലി ചെനങ്കര, ഫഹദ് സി.എച്ച്, ഷാഹുൽ ഹമീദ്.ടി, മൻസൂർ തായ്യാട്ട് , നവാസ് അല്ലൂർ, ഹംസ കക്കാട്ടിൽ, ബാവ ചെറേക്കുന്നൻ, കുഞ്ഞിമുഹമ്മദ് കരിമ്പനക്കൽ, കദീജ ബീവി, ഷംന ടീച്ചർ, ജാബിർ തായ്യാട്ട്, നിയാസ് കുരിക്കൾ, ഷംസാദലി.കെ, മുബശ്ശിർ രാമപുരം എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post