ന്യൂ ജനറേഷൻ വടികുട പിടിക്കാൻ പോലും മടിയുള്ള കാലമുണ്ടായിരുന്നു.സ്കൂളിൽ പോകുമ്പോൾ പോലും കുടയെടുക്കാന് മടി കാണിച്ചവർ സെൽഫി രോഗം പടർന്ന് പന്തലിച്ചപ്പോൾ സെൽഫി വടിയുമായി ഊരു ചുറ്റുന്നു. സൌകര്യമായി ഇനി സെൽഫിയടിക്കാം ഫോട്ടോ ഫേസ്ബുക്കിലിടാം.ഫോട്ടോ എടുക്കാൻ ആളെ കൂടെ കൂട്ടും വേണ്ട- മുത്തശ്ശികൾക്കും വല്ലിപ്പമാർക്കും ഊറിയൂറി ചിരിക്കാൻ ഒരു കാരണവും- ന്യൂ ജനറേഷൻ ഇനി എന്തെല്ലാം കാണണം? മൂക്കത്ത് വിരൽ വെച്ച് പോകും ഇത്തരം കാഴ്ചകൾ കാണുമ്പോൾ. ബീച്ചിലും മറ്റും നമ്മൾ കാണുമ്പോൾ അറിയാതെ കരുതിപ്പോകും ആധുനിക കാലത്തെ ‘ചൂണ്ട’യാണോ എന്ന്!-കൊളത്തൂർ വാർത്ത

Post a Comment

Previous Post Next Post