കൊളത്തൂർ എന്ന നാമം എങ്ങനെ ഉണ്ടായി?

കൊളത്തൂരുകായ നമ്മൾ കൊളത്തൂർ എന്ന നാമം എങ്ങനെ ഉണ്ടായി എന്ന് അറിയാൻ താത്പര്യമുണ്ടായിരിക്കും
(ചിത്രത്തിൽ -പണ്ട് കുളമുണ്ടായിരുന്ന സ്ഥലം ഇന്ന് പാടമാണു)
കൊളത്തൂർ എന്ന പേരുണ്ടായിട്ട്‌ 350 വർഷങ്ങൾ എന്നാണു വാഴ്മൊഴി പറയുന്നത്‌.കൊളത്തൂർ പഴ പോലീസ്‌ സ്റ്റേഷനു ഇടതു ഭാഗത്തായി വലിയ രണ്ട്‌ കുളങ്ങൾ ഉണ്ടായിരുന്നു.അത്‌ പിന്നീട്‌ യോജിപ്പിക്കുകയും ആളുകൾ ആ കുളത്തിനെ ആശ്രയിക്കുകയും ചെയ്തിരുന്നു.കൊളത്തൂരിലെ പ്രഭല രണ്ട്‌ കുടുംബങ്ങൾ തമ്മിലുള്ള പ്രശനങ്ങൾ കാരണം കുളം ഉപയോഗിക്കാതിരിക്കുകയും അവസാനം കുളം തനിയെ തൂരുകയും ചെയ്തു. അങ്ങിനെ കുളത്തൂരാവുകയും ചെയ്തു. കൊളത്തൂർ എന്നും കുളത്തൂർ എന്നും പലരും ഉപയോഗിക്കുന്നു.
Previous Post Next Post