സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് അറിയിപ്പ്

Notification that the state will see rain for the next five days


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്ന് മുന്നറിയിപ്പ്.

മിന്നലോടുകൂടിയുള്ള മഴക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ഉണ്ട്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. അതിനിടെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Previous Post Next Post